Midjourney Tutorial: Learn to Generate Incredible AI Art In Malayalam

Midjourney ഉപയോഗിച്ച് അതിശയിപ്പിക്കുന്ന AI ചിത്രങ്ങൾ മലയാളത്തിൽ സൃഷ്ടിക്കാൻ പഠിക്കൂ. നിങ്ങളുടെ ആശയങ്ങൾ യാഥാർഥ്യമാക്കുക - വെറും ടെക്‌സ്‌റ്റ് പ്രോംപ്റ്റുകൾ മതി!

Thu Feb 22, 2024

Master Midjourney Image Generation- നിങ്ങളുടെ സ്വപ്‌നങ്ങൾ ഇനി ക്യാൻവാസിൽ!!

സ്വപ്നം കാണാനായി ഇഷ്ടമില്ലാത്തവരായിട്ട് ആരും തന്നെ കാണില്ല അല്ലെ,,,ചില സ്വപ്നങ്ങളെല്ലാം യഥാർഥ ചിത്രങ്ങളായി കാണാൻ സാധിച്ചെങ്കിലെന്ന് ഒരു തവണയെങ്കിലും ആഗ്രഹിച്ചവരായിരിക്കും നാമെല്ലാം....പക്ഷേ അത്തരം സ്വപ്നങ്ങൾ യാഥാർഥമായിട്ടൊരു ചിത്രമായി നേരിൽ കാണാൻ സാധിക്കുക എന്നത് അസാധ്യമായേക്കാം, എന്നാൽ അവിടെയാണ് Midjourney ഒരു ഗെയിംചേഞ്ചറായി വരുന്നത് .നമ്മുടെ മനസ്സിലെ ഏറ്റവും ഭ്രാന്തമായ ഭാവനകളെ അതിമനോഹരമായ ചിത്രങ്ങളാക്കി മാറ്റിക്കൊണ്ട് മായാജാലം കുറിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ മറ്റൊരു ടൂളായ Mid journey- യാണ് ഈ ബ്ലോഗിലെ നമ്മുടെ താരം.

എന്താണ് Mid journey AI?

രസകരമായി പറയുകയാണെങ്കിൽ, കലാകാരനാകാൻ ആഗ്രഹിക്കുന്നവരുടെ ബ്രഷും പെയിന്റുമാണ് Mid journey!, മനസ്സിൽ കാണുന്ന ചിത്രങ്ങളെ അല്ലെങ്കിൽ ചിന്തിക്കുന്ന ഭാവനകളെ യഥാർഥ ചിത്രമായി ജനിപ്പിക്കുന്ന ഒരു കിടിലൻ മാജിക് വിദ്യ. പക്ഷെ വെറുതെ ചിന്തിച്ചത് കൊണ്ടോ മനസ്സിൽ കണ്ടത് കൊണ്ടോ മാത്രം മതിയാവില്ല ചിന്തിക്കുന്ന ആശയങ്ങളെ വാചക രൂപത്തിൽ എഴുതാൻ കൂടെ സാധിക്കണം എങ്കിൽ മാത്രമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ക്യാൻവാസിൽ ഈയൊരു കലാകാരന് ജന്മമെടുക്കാൻ സാധിക്കൂ . ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ Mid journey-യെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും.വാചക രൂപത്തിൽ നാം നൽകുന്ന പ്രോംപ്റ്റുകളുടെ അടിസ്ഥാനത്തിൽ ചിത്രങ്ങൾ നിർമ്മിക്കുക എന്നതാണ് Mid journey-യുടെ ധൗത്യം. അതെ, ടെക്സ്റ്റിലൂടെ നാം വിവരിക്കുന്ന ആശയങ്ങളെ ഇമേജുകളാക്കി മാറ്റിത്തരും. ഉദാഹരണത്തിന്, "ഒരു ഡ്രാഗൺ ഗുഹയിൽ ജീവിക്കുന്നതോ അല്ലെങ്കിൽ ഗാലക്‌സിയിലൂടെ പറക്കുന്ന ഒരു കപ്പൽ "എന്നോ നിങ്ങൾ പ്രോംപ്റ്റ് നൽകിയാൽ , Mid journey അതിനെ അടിസ്ഥാനമാക്കി ഒരു ചിത്രം സൃഷ്ടിക്കും.ഇങ്ങനെ നിങ്ങൾ വിചാരിക്കുന്നതെന്തും അതിപ്പോ പ്രകൃതിദൃശ്യങ്ങളിൽ നിന്നോ കാർട്ടൂണുകളിൽ നിന്നോ റിയലിസ്റ്റിക്കായിട്ടുള്ള ചിത്രങ്ങളിൽ നിന്നോ ,എന്തിനെ ആസ്പദമാക്കിയിട്ടാണെങ്കിലും അതിൽ നിന്ന് ചിത്രങ്ങൾ സൃഷ്ടിക്കാൻ Mid journey-യെ ഉപയോഗിക്കാം!

ഇങ്ങനെ നിങ്ങളുടെ ഭാവനയിൽ വിരിയുന്ന എത്ര വിത്യസ്ത ആശയം ആയാലും Mid journey അത് ചിത്രീകരിക്കാൻ ശ്രമിക്കും.എന്നാൽ ഇത് പെയിന്റിങ് പഠിക്കുന്നതുപോലെ തന്നെ എളുപ്പവുമല്ല. കാരണം നിങ്ങൾ ടെക്സ്‌റ്റിലൂടെയാണ് Mid journey-യോട് സംസാരിക്കേണ്ടത് , അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ചിത്രം ലഭിക്കാൻ വ്യക്തമായ നിർദ്ദേശങ്ങൾ നൽകേണ്ടി വരും ഈ നിർദ്ദേശങ്ങളെ prompt എന്നാണ് അറിയപ്പെടുന്നത് . എന്നിരുന്നനാലും അല്പം പരിശീലനത്തിലൂടെ അതിശയകരമായ കലാസൃഷ്ട്ടികൾ സൃഷ്ട്ടിക്കാൻ കഴിയുമെന്നതിൽ സംശയമില്ല, ഇതിനായി മാസ്റ്റർ മിഡ്‌ജേർണി കോഴ്‌സിന്റെ കൂടെ പ്രോംപ്റ്റ് എഞ്ചിനീറിങ്ങിന്റെ പരിശീലനവും ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് ഏറെ ഫലപ്രാപ്തി നൽകും !

Mid journey-യുടെ AI ആർട്ട് ജനറേഷന്റെ പ്രധാന സവിശേഷതകളും കഴിവുകളും:

സത്യത്തിൽ നമ്മുടെ ആശയങ്ങൾക്ക് അനുസൃതമായി പ്രൊപ്‌റ്റുകൾ നൽകുമ്പോൾ അതിനെ അടിസ്ഥാനമാക്കി ചിത്രങ്ങൾ സൃഷ്ടിക്കുക എന്നത് മാത്രമാണോ Mid journey-യുടെ സവിശേഷത??? ഇങ്ങനെ ചിന്തിക്കുന്നത് സ്വഭാവികമാണല്ലേ...?? എങ്കിൽ Mid journey-യെ കുറിച്ച് ആഴത്തിൽ അറിയുന്നതിൽ തെറ്റില്ല..!!!

ടെക്സ്റ്റ്-ടു-ഇമേജ് കഴിവുകളിൽ തന്നെ ഒരുപാട് സവിശേഷതകൾ Mid journey-യ്ക്കുണ്ട്:,
  • എഴുതിയ വിവരണങ്ങളെ ചിത്രങ്ങളാക്കി മാറ്റുക,
  • ഓരോ പ്രോംപ്റ്റിനും ഒന്നിലധികം ഓപ്ഷനുകൾ (റിസൾട്ടുകൾ ) സൃഷ്ടിക്കുക.
  • ഫീഡ്ബാക്ക് നൽകിക്കൊണ്ട് ചിത്രങ്ങൾ ആവർത്തിക്കാനും പരിഷ്കരിക്കാനുമുള്ള കഴിവ്
  • ചിത്രത്തിന്റെ വലുപ്പം, വീക്ഷണാനുപാതം, മറ്റ് ആട്രിബ്യൂട്ടുകൾ എന്നിവ നിയന്ത്രിക്കുക
  • നൽകിയ ചിത്രത്തെ വിവരിച്ചു പ്രോംപ്റ്റ് ആക്കി മാറ്റുക

ഇത് കൂടാതെ Mid journey മറ്റു വിവിധ ആപ്ലിക്കേഷനുകൾക്കായും ഉപയോഗിക്കാം:

  • ഗെയിമുകൾ, സിനിമകൾ മുതലായവയ്ക്കുള്ള ആശയ കലയും അവയുടെ കഥാപാത്ര രൂപകല്പനകൾക്കും
  • പുസ്തകങ്ങൾ, ലേഖനങ്ങൾ, അവതരണങ്ങൾ എന്നിവയ്ക്കുള്ള ചിത്രീകരണങ്ങൾക്ക്
  • മാർക്കറ്റിംഗ്, പരസ്യ വസ്തുക്കൾക്ക്
  • വസ്ത്രങ്ങൾ, ചരക്ക് എന്നിവയുടെ ഡിസൈനുകൾക്ക്
  • പ്രൊഫൈൽ ചിത്രങ്ങളും സോഷ്യൽ മീഡിയ അസറ്റുകൾക്കും
  • കലാകാരന്മാർക്കും ഡിസൈനർമാർക്കും പ്രചോദനമേകാൻ
  • സൃഷ്ടിപരമായ പര്യവേക്ഷണത്തിനും ആവിഷ്‌കാരത്തിനുമുള്ള പുതിയ വഴികൾ കാണിക്കുന്നതിന്

അടിസ്ഥാനപരമായി, Mid journey മുമ്പൊരിക്കലും സാധ്യമല്ലാത്ത വിധത്തിൽ ഭാവനയും സർഗ്ഗാത്മകതയും തുറക്കുന്നുവെന്നതാണ് ആകർഷകം.
മിഡ്‌ജേർണി ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്നും മിഡ്‌ജേർണിയുടെ ഉപയോഗം എത്രത്തോളം മികച്ചതാണെന്നും നാം സംവദിച്ചു കഴിഞ്ഞു. നിങ്ങളുടെ ആശയം ലളിതമായ വാക്കുകളിൽ ടൈപ്പ് ചെയ്യുക എന്നതാണ് നിങ്ങളുടെ കടമ,ആ വിവരങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങളെ സൃഷ്ടിക്കുകയാണ് മിഡ്‌ജേർണിയുടെ ധൗത്യം, മലയാളത്തിൽ തന്നെ വളരെ ലളിതമായി നിങ്ങൾക്ക് ലഭ്യമാകുന്ന Master Mid journey Image Generation കോഴ്‌സ് വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കലാലോകത്തേക്കുള്ള നിങ്ങളുടെ വാതിൽ തുറയ്ക്കപ്പെടുന്നു എന്ന് തന്നെ പറയാം, ഈ കോഴ്സ് എങ്ങനെ നിങ്ങൾക്കുള്ളിലെ ഭാവനകളെ ആകർഷകവും റിയലിസ്‌റ്റിക്കുമായിട്ടുള്ള പടങ്ങളെ സൃഷ്ടിക്കാമെന്ന് നിങ്ങളെ പഠിപ്പിക്കുന്നു,അതിന് പ്രാപ്തരാക്കുകയും ചെയ്യുന്നു.