Dalle-2, Midjourney Or Stable Diffusion: The Best Tool For Image Generation

എന്താണ് ഡാല്ലി-ഇ (DALLE-E)?
അറിയാം മിഡ്‌ജേർണിയെ കുറിച്ച്!!
എന്താണ് സ്റ്റബിൾ ഡിഫ്യൂഷൻ??
ഡാലി-ഇ യും മിഡ്‌ജേർണിയും സ്റ്റാബിൾ ഡിഫ്യൂഷനും തമ്മിലുള്ള -താരതമ്യങ്ങൾ

ആകർഷണീയമായ ഫോട്ടോസ് എടുക്കണം... പക്ഷേ ഞാൻ ഫോട്ടോഗ്രാഫറല്ല....ഭംഗിയുള്ള ഡിസൈനുകൾ വരയ്ക്കണം പക്ഷേ എനിക്ക് വരയ്ക്കാനറിയില്ല...

സത്യത്തിൽ ഈ ടെക്നോളജിയുടെ കാലത്ത് ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫറാകണോ...? ചിത്രം വരയ്ക്കാൻ കലാകാരനാകണോ..?? ഒരുപക്ഷെ ഫോട്ടോഗ്രാഫറേക്കാൾ നന്നായി ഫോട്ടോ എടുത്തില്ലെങ്കിലും ഡിസൈനറേക്കാൾ നന്നായി ഡിസൈൻ ചെയ്തില്ലെങ്കിൽ നമുക്കും ഇതെല്ലാം ചെയ്തുനോക്കാം...അതിനായി ഒളിഞ്ഞിരിക്കുന്ന ചില വിരുതന്മാരെ കുറിച്ച് അറിവുണ്ടായാൽ മതി...ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ AI സംവിധാനങ്ങളെ കുറിച്ചു കേൾക്കാത്തവരായിട്ട് ചുരുക്കമായിരിക്കും,ചുരുങ്ങിയത് നമ്മളൊക്കെ AI ക്യാമറകളെ കുറിച്ചെങ്കിലും കേട്ടവരായിരിക്കും അല്ലെ...അതെ നാം പോലുമറിയാതെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്ന് നിത്യ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്.ഒന്ന് ആഴ്ന്നു നോക്കിയാൽ വിഡിയോ നിർമ്മിക്കാനും ഫോട്ടോ നിർമ്മിക്കാനും ഡിസൈൻ ചെയ്യാനുമെല്ലാം സാധിക്കുന്ന Ai സംവിധാനങ്ങളെ നമുക്കുന്നിന്നു കണ്ടെത്താൻ സാധിക്കും.അതിന്റ ചില ഉദാഹരണങ്ങളാണ് ഡാല്ലി-ഇ, മിഡ്‌ജേർണി, സ്റ്റേബിൾ ഡിഫ്യൂഷൻ എന്നിവ. നാമിന്നു പരിജയപ്പെടാൻ പോകുന്നതും ഈ മൂന്നു പേരെ കുറിച്ചാണ്,

ഉപകാരപ്രധമായ രീതിയിൽ ഇവരെ ഉപയോഗിക്കാനറിഞ്ഞു കഴിഞ്ഞാൽ ഏതൊരാൾക്കും ടെക്നോളജി മുഖേനെ ഫോട്ടോഷോപ്പ്, ഡിസൈൻസ്, വിഡിയോസ്, ഫോട്ടോസ് എല്ലാം നിർമ്മിക്കാൻ സാധിക്കും....അപ്പോളിനി ഫോട്ടോഷൂട്ട്‌ ഒക്കെ മറക്കാം....AI മിടുക്കരാകാം..

എന്താണ് ഡാല്ലി-ഇ (DALLE-E)?

നാം മനസ്സിൽ കാണുന്ന ചിത്രങ്ങളെ വാചകരൂപത്തിൽ എഴുതിയാൽ അതൊരു യദാർത്ഥ ചിത്രമായി തിരികെ ലഭിക്കുക,അത്ഭുതം തന്നെയല്ലേ....!!!അത്തരത്തിൽ പ്രാപ്തിയുള്ളൊരു AI സംവിധാനമാണ് ഓപ്പൺ AI നിർമിച്ച ഡാല്ലി-ഇ. ജനറേറ്റീവ് അടവേഴ്സറിയൽ നെറ്റ്‌വർക്ക് (Generative Adversarial Networks (GANs)) ന്റെ ആശയത്തിൽ നിന്നാണ് ഇത്തരത്തിലൊരു സംവിധാനത്തിന്റെ ജനനം.ഡാല്ലി-ഇ യെ വളരെ സിമ്പിൾ ആയി, റിയാലിസ്റ്റിക് ആയിട്ടുള്ള പടങ്ങളെ നിർമിക്കാൻ കഴിവുള്ള കലാകാരനെന്ന് സവിശേഷിപ്പിക്കാം. നാം ഭാവനയിൽ കാണുന്ന അല്ലെങ്കിൽ ചിന്തിക്കുന്ന ചിത്രങ്ങളെ ടെക്സ്റ്റ്‌ രൂപത്തിൽ കൊടുക്കുകയാണെങ്കിൽ അതിനോട് റിയാലിസ്റ്റിക്ക് ആയിട്ടുള്ള ക്വാളിറ്റിയും ക്ലാരിറ്റിയുമുള്ള ചിത്രങ്ങളെ സൃഷ്ടിക്കാനാകും എന്നതാണ് ഇതിന്റെ സവിശേഷത. മാത്രമല്ല നാം ഒരു ചിത്രം അപ്പ്‌ലോഡ് ചെയ്ത് അതിൽ മാറ്റങ്ങൾ വരുത്താൻ നിർദേശം നൽകിയാൽ ഈ സൂത്രശാലിക്ക് നിമിഷ നേരം കൊണ്ടതും സാധിക്കും, ഉദാഹരണമായി ഫുട്ബോൾ കളിക്കുന്ന പൂച്ചകളെന്ന് ഞാനൊരു പ്രോംറ്റ് കൊടുത്താൽ, അത്തരത്തിലൊരു ചിത്രം സെക്കന്റുകൾക്കുള്ളിൽ എനിക്കീ ടൂൾ നിർമിച്ചു തരും, ഇനി ഞാൻ ആ ചിത്രത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ നിർദ്ദേശം നൽകിയാൽ അതും സാദ്യം. ഇതുപോലെ വളരെ സൗഹാർദ പരമായി ക്രീയറ്റീവും എഫക്ട്ടീവും ആയിട്ടുള്ള ചിത്രങ്ങളെ നിർമ്മിക്കാൻ ഈ സംവിധാനം സൂപ്പറാണ്.cats playing football in Barcelona jersey

അറിയാം മിഡ്‌ജേർണിയെ കുറിച്ച്!!

Dalle-E യെ കുറിച്ച് നാം സംവദിച്ച പോലെ മറ്റൊരു സവിശേഷ AI സംവിധാനമാണ് midjourney AI, textൽ നിന്ന് ചിത്രങ്ങളെ നിർമിക്കാൻ കഴിയുമെന്ന് തന്നെയാണ് മിഡ്ജേർണിയുടെയും പ്രതേകത, പക്ഷേ Dalle-E യുമായി താരതമ്യം ചെയ്യുമ്പോൾ മിഡ്ജേർണി നിർമിക്കുന്ന ചിത്രങ്ങളുടെ ക്ലാരിറ്റിയും ക്വാളിറ്റിയും വേറെ തന്നെയാണ്, ഒരു തരത്തിൽ midjourney ഡാല്ലി-ഇയ്ക്ക് ഒരു വെല്ലുവിളി തന്നെയാണ് എന്ന് പറയാം. മിഡ്ജേർണിയുടെ പ്രധാന സവിശേഷതകളാണ് പഴയ പടങ്ങളെ പുതുക്കാനും കൊടുത്തിരിക്കുന്ന പടങ്ങൾ 3D യിലേക്ക് മാറ്റാനും സാധിക്കുമെന്നത്. യഥാർത്ഥത്തിൽ ഈയൊരു സംവിധാനം പ്രാധാന്യം നൽകുന്നത് ചിത്രങ്ങളെ രൂപാന്തര പെടുത്താനാണ്, കളർ ചേഞ്ച്‌ ചെയ്തും , ആർട്ടിസ്റ്റിക്ക് ഫിൽറ്റർസ് പ്രയോഗിച്ചും , സ്പെഷ്യൽ എഫക്റ്റുകൾ കൂട്ടിചേർത്തുമെല്ലാം വിഷിഷ്ടമായ ദൃശ്യനുഭവം ഉപയോഗതാക്കൾക്ക് നൽകുന്നു. ഒരു മേക്കോവർ സ്‌പെഷ്യലിസ്റ്റ് എന്ന് തന്നെ സവിശേഷിപ്പിക്കാം. ഒരു കുഞ്ഞൻ സ്കെച്ചിനെ ഹോളിവുഡ് മൂവി പോസ്റ്ററാക്കാൻ പോലും മിഡ്‌ജേർണിയെ കൊണ്ട് സെക്കന്റുകൾക്കുള്ളിൽ സാധിക്കും.

എന്താണ് Stable Diffusion?

പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഒരു പുതിയ സംവിധാനമാണ് സ്റ്റേബിൾ ഡിഫ്യൂഷൻ. മുൻകൂട്ടി നിശ്ചയിച്ച മോഡലുകളെ ആശ്രയിക്കുന്നതിനുപകരം, സ്റ്റേബിൾ ഡിഫ്യൂഷൻ ഇമേജുകൾ സൃഷ്ടിക്കുന്നതിന് "ഡിഫ്യൂഷൻ" എന്ന ആശയത്തെ കേന്ദ്രീകരിക്കുന്നു. മേൽ പറഞ്ഞ ഡാലിയെയും മിഡ്‌ജേർണിയെയും പോലെ തന്നെ ടെക്സ്റ്റിൽ നിന്ന് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഒരു ഓപ്പൺ സോഴ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലാണ് ഇവനും. പെയിന്റിംഗ്, ഔട്ട്‌പെയിന്റിംഗ്, ഇമേജ്-ടു-ഇമേജ് വിവർത്തനങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ മറ്റ് ജോലികൾക്കും ഈ സംവിധാനത്തെ ഉപയോഗിക്കാൻ സാധിക്കും.സ്റ്റേബിൾ ഡിഫ്യൂഷൻ എന്നത് മെഷീൻ ലേണിംഗിനുള്ള ഒരു ലാറ്റന്റ് ഡിഫ്യൂഷൻ മോഡലാണ് (LDM). ഇമേജ് സ്പേസിനേക്കാൾ വളരെ ചെറുതായ ഒരു മറഞ്ഞിരിക്കുന്ന സ്ഥലത്തേക്ക് ചിത്രം കംപ്രസ്സുചെയ്യുന്നതിലൂടെ ഇത് പ്രവർത്തിക്കുന്നു. സത്യത്തിൽ ഈ പ്രക്രിയ വൈവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ളതുമായ ചിത്രങ്ങളെ നിർമ്മിക്കുന്നതിന് സഹായിക്കുന്നു. സ്റ്റാബിൾ ഡിഫ്യൂഷന്റെ മാറ്റൊരു പ്രധാന പ്രതേകത എന്തെന്നാൽ ഏതൊരാൾക്കും ഉയർന്ന ക്വാളിറ്റിയുള്ള ചിത്രങ്ങൾ സൗജന്യമായി ഒരു പരിധി വരെ ഡൌൺലോഡ് ചെയ്യാൻ സാധിക്കുമെന്നതാണ്

ഡാലി-ഇ യും മിഡ്‌ജേർണിയും സ്റ്റാബിൾ ഡിഫ്യൂഷനും തമ്മിലുള്ള താരതമ്യങ്ങൾ


Dall-E MijdourneyStable Diffusion
സവിശേഷതൾ
വാചക വിവരണങ്ങളിൽ നിന്ന് ചിത്രങ്ങളെ സൃഷ്ടിക്കുന്നതിൽ DALL-E സ്പെഷ്യലൈസ് ചെയ്യുന്നു. ഇൻപുട്ട് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി റിയലിസ്റ്റികും , ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതിലും ഇത് മികവ് പുലർത്തുന്നു.
മിഡ്‌ജേർണി ഇമേജ് കൃത്രിമത്വത്തിലും പരിവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിലവിലുള്ള വിഷ്വലുകൾ പരിഷ്‌ക്കരിക്കുന്നതിനും സ്റ്റൈലൈസ് ചെയ്യുന്നതിനുമുള്ള വിവിധ ടൂളുകളും ഫിൽട്ടറുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
Noise നീക്കം ചെയ്‌ത് മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തി ചിത്രങ്ങൾ മെച്ചപ്പെടുത്തുന്ന ഒരു AI മോഡലാണ് സ്റ്റേബിൾ ഡിഫ്യൂഷൻ.കുറഞ്ഞ റെസല്യൂഷനോ അല്ലെങ്കിൽ ഡിഗ്രേഡഡ് ഇമേജുകളോ പുനഃസ്ഥാപിക്കുന്നതിന് ഇത് പ്രത്യേകിച്ചും ഫലപ്രദമാണ്.
Access and pricing പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ മാത്രമാണ് ലഭ്യമാകുന്നത്. Dall-E വെബ്സൈറ്റ് മുഖേനയാണ് ആക്സസ് ലഭ്യമാകുന്നത്
പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ മാത്രമാണ് ലഭ്യമാകുന്നത്. Discord app സർവർ വഴി മാത്രമാണ് നിലവില്‍ ലഭ്യമാകുന്നത്.
സൌജന്യ ട്രയലുകളും സബ്സ്ക്രിപ്ഷനും നിലവില്‍ ലഭ്യമാണ്. ടെക്നിക്കല്‍ സ്കില്ലുകള്‍ ഉള്ളവര്‍ക്ക് Open Source മോഡല്‍ സ്വന്തം Comupterല്‍ ഉപയോഗിക്കാനും സാധിക്കും.

ചിത്രങ്ങളുടെ ക്വാളിറ്റി



Detailed ആയിട്ടുള്ളതും  ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ DALL-E സൃഷ്ടിക്കുന്നു.ഔട്ട്പുട്ട് ഇമേജുകൾ പലപ്പോഴും റിയലിസ്റ്റിക് ടെക്സ്ചറുകളും ആകൃതികളും പ്രദർശിപ്പിക്കും.
മിഡ്‌ജേർണിയുടെ ചിത്രത്തിന്റെ ഗുണനിലവാരം ഇൻപുട്ട് വിഷ്വലുകളെയും പ്രയോഗിച്ച പ്രോംപ്റ്റുകളെയും ആശ്രയിച്ചിരിക്കുന്നു. ഇമേജുകൾ ക്രിയാത്മകമായി മെച്ചപ്പെടുത്തുന്നതിനും സ്റ്റൈലൈസ് ചെയ്യുന്നതിനും മിഡ്ജേർണി നിരവധി special prompts സപ്പോർട്ട് ചെയ്യുന്നുണ്ട്.
സ്റ്റേബിൾ ഡിഫ്യൂഷൻ മോഡൽ, ഔട്ട്പുട്ടിൽ ഉൾപ്പെടുത്തേണ്ട അല്ലെങ്കിൽ ഒഴിവാക്കേണ്ട ഘടകങ്ങളെ വിവരിക്കുന്ന ഒരു ടെക്സ്റ്റ് പ്രോംപ്റ്റിന്റെ ഉപയോഗത്തിലൂടെ ആദ്യം മുതൽ പുതിയ ഇമേജുകൾ സൃഷ്ടിക്കുന്നതിനുള്ള കഴിവിനെ പിന്തുണയ്ക്കുന്നു. കൂടാതെ, നിരവധി ഓപ്പൺ സോഴ്‌സ് ഇംപ്ലിമെന്റേഷനുകൾ വഴി Inpainting, Outpainting തുടങ്ങിയ ടെക്നോളജികള്‍ ഉപയോഗിച്ച് നിലവിലുള്ള ഇമേജുകൾ ഭാഗികമായി മാറ്റാൻ പ്രോംപ്റ്റുകളുടെ ഉപയോഗവും മോഡൽ അനുവദിക്കുന്നു.
InteractivityDALL-E യുടെ ഇന്ററാക്റ്റിവിറ്റി (സംവേദനാക്ഷമത) ടെക്‌സ്‌ച്വൽ ഇൻപുട്ട് പ്രോംപ്റ്റിലാണ്, ഉപയോക്താക്കൾക്ക് അനുയോജ്യമായ ഇമേജുകൾ സൃഷ്ടിക്കുന്നതിന് വ്യത്യസ്ത വിവരണങ്ങൾ പരീക്ഷിക്കാൻ കഴിയും.
ചിത്രങ്ങളുമായി നേരിട്ട് interact ചെയ്യാനും തത്സമയം മാറ്റങ്ങൾ വരുത്താനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു  ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് (GUI) മിഡ്‌ജോർണി വാഗ്ദാനം ചെയ്യുന്നു. ഇത് ഉടനടിതന്നെ image reply നൽകുകയും ചെയ്യുന്നു.
വെബ്സൈറ്റ് വഴി മോഡലുമായി interact ചെയ്യാനും ചിത്രങ്ങള്‍ നിർമ്മിക്കാനും സാധിക്കും. കൂടാതെ കോഡിങ് പരിചയമുള്ളവർക്ക് സ്വന്തം കംമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും.

ഡാലി -ഈ,മിഡ്‌ജേർണി, സ്റ്റേബിൾ ഡിഫ്യുഷൻ: ഏതാണ് മികച്ചത് ?

Dall-E, Midjourney, Stable Diffusion എന്നിങ്ങനെ ഇമേജ് ജനറേറ്റ് ചെയ്യുന്ന മൂന്ന് വിത്യാസ്ഥ AI സംവിധാനങ്ങളെ കുറിച്ച് നാം ചർച്ച ചെയ്തു കഴിഞ്ഞു.എന്നാൽ ഇവയിൽ ഏത് മോഡലാണ് മികച്ചതെന്ന് നിർണ്ണയിക്കുന്നത് നിർദ്ദിഷ്ട ആവശ്യകതകളെയും മുൻഗണനകളെയും ആശ്രയിച്ച്ചായിരിക്കുന്നു.DALL-E, Midjourney, അല്ലെങ്കിൽ Stable Diffusion എന്ന മോഡലുകളിൽ ഏതൊക്കെ മികച്ചതെന്ന് തിരിച്ചറിഞ്ഞാൽ, അതിനെ നമ്മുടെ വ്യക്തിഗത ആവശ്യങ്ങൾ അനുസരിച്ചു താല്പര്യങ്ങളുടെയും ക്വാളിറ്റിയുടെയും അടിസ്ഥാനത്തിൽ വ്യത്യസ്ഥമായി ഉപയോഗിക്കാം. 

ടെക്‌സ്‌ച്വൽ പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി വളരെ ക്രിയാത്മകമായ ഇമേജ് സൃഷ്‌ടിക്കാനാണ് നിങ്ങൾ മുൻഗണന നൽകുന്നതെങ്കിൽ, വിവരണങ്ങളെ അതുല്യമായ ദൃശ്യങ്ങളാക്കി മാറ്റുന്നതിനുള്ള അസാധാരണമായ കഴിവ് കൊണ്ട് DALL-E വേറിട്ടുനിൽക്കുന്നു. യഥാർത്ഥ ലോകത്ത് സാധാരണയായി കാണുന്നതിനേക്കാൾ ഭാവനാത്മകവും സങ്കീർണ്ണവുമായ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഇതിന് കഴിയും.സൂപ്പർ റിയലിസ്റ്റിക് ആയിട്ടുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധൻ എന്നു തന്നെ പറയാം. നാം കൊടുക്കുന്ന നിർദേശങ്ങൾ പോലെയൊരു ചിത്രം അച്ചടിച്ചു തരും.ഡാലി-ഇ യുടെ മറ്റൊരു പ്രധാന സവിശേഷതയാണ് നാം കൊടുക്കുന്ന ആശയങ്ങൾ മനസ്സിലാക്കാനും അതനുസരിച്ചു ചിത്രങ്ങൾ നിർമ്മിക്കാനും സാധിക്കുന്നുവെന്നത്. പക്ഷേ താരതമ്യേനെ ഉപയോഗിക്കാൻ ചിലവ് കൂടുതലുള്ള Ai ടൂൾ കൂടെയാണ് ഡാലി.

ഇനി ആർട്ടിസ്റ്റ്ക്ക് ആയിട്ടുള്ള ചിത്രങ്ങൾ ഉണ്ടാക്കാനാണ് നിങ്ങൾ താല്പര്യപെടുന്നതെങ്കിലും അതിനുള്ള ഏറ്റവും നല്ല ഓപ്ഷൻ മിഡ്‌ജേർണിയായിരിക്കും. ഡാലി-ഇ യെ സംബന്ധിച്ചിടത്തോളം മിഡ്ജേർണി ഒരുപക്ഷെ ഉപയോഗിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും വിത്യാസ്ഥമായ പല ശൈലികളും ടെക്സ്ചറുകളും പരീക്ഷിച്ചു കൊണ്ട് ഇമാജിനറി ചിത്രങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നതാണ് മിഡ്‌ജേർണിയുടെ പ്രതേകത,ഡാലി-ഇ നിർമിക്കുന്ന ചിത്രങ്ങൾ വളരെ റിയാലിസ്റ്റിക്ക് ആയിട്ട് അനുഭവപ്പെടുന്നെങ്കിൽ മിഡ്‌ജേർണി നിർമിക്കുന്ന ചിത്രങ്ങൾ ഡ്രീമിആയിട്ടാണ് അനുഭവപ്പെടുന്നത്.

സ്റ്റാബിൾ ഡിഫ്യുഷൻ പക്ഷേ വിത്യസ്തമായൊരു സമീപനമാണ് സ്വീകരിക്കുന്നത്.ഡിഫ്യൂഷൻ പ്രക്രിയയിലൂടെ വൈവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ളതുമായ ഇമേജുകൾ സൃഷ്ടിക്കുന്നതിലാണ് സ്റ്റാബിൾ ഡിഫ്യൂഷൻ മുഖ്യമായും കേന്ദ്രികരിക്കുന്നത്. Midjourney അല്ലെങ്കിൽ DALL-E യുടെ നിർദ്ദിഷ്ട ടെക്‌സ്‌ച്വൽ പ്രോംപ്റ്റ് കഴിവുകളുടെ അതേ തലത്തിലുള്ള ഇന്ററാക്റ്റിവിറ്റി സ്റ്റാബിൾ ഡിഫ്യൂഷൻ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, സ്റ്റാബിൾ ഡിഫ്യൂഷൻ സൃഷിടിക്കുന്ന ചിത്രങ്ങളും ആകർഷകമായ നിലവാരമുള്ളതാകുന്നു. ഉപയോഗിക്കാൻ ചെറുതായി ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും റിയാല്സിറ്റിക്ക് മുതൽ കാർട്ടൂൺ വരെയുള്ള ചിത്രങ്ങൾ സൗജന്യമായി നിർമ്മിക്കാനും ഉപയോഗിക്കാനും ഈ AI സംവിധാനം ഉപകാരപ്രധമാണ്.

ഡാലി-ഇ യിലൂടെയും മിഡ്‌ജേർണിയിലൂടെയും സ്റ്റാബിൾ ഡിഫ്യൂഷനിലൂടെയും നാം കടന്നു പോകുമ്പോൾ സാധാരണമായി നമുക്ക് പറയാൻ കഴിയും മൂന്ന് AI സംവിധാനങ്ങളും പ്രോംപ്റ്റിലൂടെയാണ് ചിത്രങ്ങൾ നിർമ്മിക്കുന്നതെന്ന്,എങ്കിലും, ഈ മൂന്ന് സംവിധാനങ്ങൾക്കും അതിന്റെതായ പ്രതേകതകൾ പല തരത്തിലും നമുക്ക് കണ്ടെത്താനും അനുഭവപ്പെടാനും സാധിക്കും.ആത്യന്തികമായി, "മികച്ച" മോഡൽ നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ മോഡൽ തിരഞ്ഞെടുക്കുമ്പോൾ ആവശ്യമായ സർഗ്ഗാത്മകത, സംവേദനക്ഷമത, ചിത്രത്തിന്റെ ഗുണനിലവാരം, വിഭവങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക.